പുത്തൂര്‍വയലില്‍ വിത്തുത്സവം തുടങ്ങി

കാര്‍ഷിക- ജൈവ സംരക്ഷണം സുസ്ഥിര വികസനത്തിലൂടെ സാധ്യമാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന എട്ടാമത് വയനാട് വിത്തുത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിത്തുത്സവം ടൂറിസം മേഖലയുമായി ചേര്‍ത്ത് വയ്ക്കുമെന്നും വയനാട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രധാന ടൂറിസം കേന്ദ്രമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സുസ്ഥിര വികസനത്തില്‍ ജില്ലയെ മാതൃകയാക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. കര്‍ഷകര്‍ക്ക് ടൂറിസം മേഖലയെ ഇതര വരുമാന മാര്‍ഗമാക്കാന്‍ ഫാം ടൂറിസം മേഖലയില്‍ പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.