മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ചേലക്കര ഗവ. ആയുര്‍വേദ ആശുപത്രിയിലെ പുതിയ ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് എന്നിവർ മുഖ്യാതിഥികളായി. പിഡബ്ല്യുഡി കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ഡി ഹരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചേലക്കര നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.5 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ട് നിലകളിലായി 377.92 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 18 കിടക്കകളുള്ള വാര്‍ഡും, പൊതു ശുചിമുറികള്‍, ശുചിമുറികള്‍ ഉള്‍പ്പെടുന്ന നഴ്‌സിംഗ് സ്റ്റേഷനും ചികിത്സാ മുറികളും, ലിഫ്റ്റ് സൗകര്യം, ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും ഫസ്റ്റ് ഫ്‌ളോറില്‍ നിന്നും നിലവിലുള്ള കെട്ടിടത്തിലേക്കുള്ള പ്രവേശന സൗകര്യവും ഉള്‍പ്പെടുന്നതാണ്.

ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. പ്രശാന്തി, ചേലക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എച്ച്. ഷലീൽ, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. മായ ടീച്ചർ, പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജയൻ കെ.പി, പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അരുൺ കാളിയത്ത്, ചേലക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ശ്രീവിദ്യ, ചേലക്കര ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാനകി ടീച്ചർ, ചേലക്കര ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ,  തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.