കുത്താമ്പുള്ളി കൈത്തറി വ്യവസായ മേഖലക്ക് കരുത്തുപകരാൻ ജനങ്ങളുടെ ദീർഘകാല ആവശ്യമായ കുത്താമ്പുള്ളിയിൽ നിന്ന് കച്ചവട ആവശ്യങ്ങൾക്കായി കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് ആരംഭിക്കുക എന്നത്. അതിനുപരിഹാരമായതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

കുത്താമ്പുള്ളിയിൽ നിന്ന് രാവിലെ 5.15 ന് ആരംഭിച്ച് നടുവത്തപ്പാറ – പരുത്തിപ്പുള്ളി – കോട്ടായി – കുഴൽമന്ദം വഴി 6.25 ന് പാലക്കാട് എത്തി. കഞ്ചിക്കോട് – വാളയാർ വഴി 8 മണിക്ക് കോയമ്പത്തൂർ എത്തും. തിരിച്ച് രാത്രി 7.15 ന് കോയമ്പത്തൂരിൽ നിന്ന് ആരംഭിച്ച് 8.50 ന് പാലക്കാട് എത്തി 9.10 ന് പാലക്കാട് നിന്ന് പത്തിരിപ്പാല വഴി 10.15 ന് കുത്താമ്പുള്ളിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.

ബസ്സ് സർവ്വീസ് ഇന്ന് (മാർച്ച് 4 തിങ്കളാഴ്ച) ഉച്ചയ്ക്ക് കോട്ടായിയിൽ നിന്ന് ആരംഭിച്ച് രാത്രി 10.15 ന് കുത്താമ്പുളളിയിൽ സ്വീകരണം നൽകും. മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 5.15 മുതലാണ് കുത്താമ്പുളളിയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നത്. കുത്താമ്പുള്ളി – കോയമ്പത്തൂർ 111 രൂപയും, കോയമ്പത്തൂർ – കുത്താമ്പുളളി 102 രൂപയുമാണ് ബസ് ചാർജ്ജ്.