കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിലിൽ തീർപ്പു കൽപ്പിക്കാതെ ശേഷിക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് നടത്തും. മാർച്ച് 11ന് രാവിലെ 10ന്  ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പുതിയ രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായോ മതിയായ രേഖകളില്ലാതെയോ സമർപ്പിച്ചിരുന്ന അപേക്ഷകൾ ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ തീർപ്പാക്കി നൽകും.