സംസ്ഥാന ഐ ടി മിഷന്റെ നേതൃത്വത്തിൽ അക്ഷയ പ്രൊജക്ടിനു കീഴിലെ ജീവനക്കാർക്ക് കെ- സ്മാർട്ട്‌ ആപ്ലിക്കേഷൻ കൈകാര്യം ചെയ്യുന്നതിനായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലെ 254 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് കെ-സ്മാർട്ട് ആപ്ലിക്കേഷൻ ആരംഭിച്ചത്. അക്ഷയ ജില്ലാ കോ- ഓഡിനേറ്റർ സി പി ജിൻസി പരിശീലന ക്ലാസ് നയിച്ചു. ഐ ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ചിഞ്ചു സുനിൽ, അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.