ലക്കിടി ഗവ. എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെയും നവീകരിച്ച പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവേശന കവാടം നിര്‍മ്മിച്ചത്. സ്റ്റാര്‍സ് പദ്ധതിയിലൂടെ പ്രീ പ്രൈമറി വിഭാഗം ആധുനിക രീതിയില്‍ നവീകരിച്ചു. സ്‌കൂളില്‍ ലിറ്റില്‍ ബോയ് റോബോര്‍ട്ടിന്റെ സമര്‍പ്പണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉഷാകുമാരി നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ജ്യോതിഷ് കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ തോമസ്, എന്‍.ഒ ദേവസ്യ, ജിനിഷ രാകേഷ്, ഹെഡ്മിസ്ട്രസ്സ് സുജ തോമസ്, സ്റ്റാഫ് സെക്രട്ടറി ടി.എ ഷാനവാസ്, പി.ടി.എ അംഗങ്ങളായ ശശി കുമാര്‍, ജയിന്‍ ജോസ്, എസ്എംസി ചെയര്‍മാന്‍ ജംഷീദ്, സ്‌കൂള്‍ ലീഡര്‍ യാസിര്‍ എന്നിവര്‍ സംസാരിച്ചു.