ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി സിൽക്ക് ഫെസ്റ്റ് വിപണന മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം കോട്ടപ്പടിയിലെ ഫാത്തിമ കോംപ്ലക്‌സിൽ ഒരുക്കിയ സ്റ്റാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക നിർവഹിച്ചു. മാർച്ച് ആറ് മുതൽ 22 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ഈ കാലയളവിൽ ഖാദി സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.
ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ ബസ് സ്റ്റാന്റ്, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ വട്ടംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ ജില്ലാ പ്രൊജക്ട് ഓഫീസർ അറിയിച്ചു. ചടങ്ങിൽ ജില്ലാ പ്രോജക്ട് ഓഫീസർ എസ്. ഹേമകുമാർ, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ പി. സത്യനിർമല, ജൂനിയർ സൂപ്രണ്ട് മുഹമ്മദ് റാഫി, ഖാദി ബോർഡ് ജീവനക്കാർ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.