കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി പാമ്പാടി ഈസ്റ്റ് ക്ഷീരോത്പാദന സഹകരണ സംഘം കെട്ടിടത്തിൽ പുതുതായി നിർമ്മിച്ച ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും സംഘത്തിനുളള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ വിതരണവും മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഓൺലൈനായി നിർവഹിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ സംഘത്തെ
മന്ത്രി അഭിനന്ദിച്ചു.

ഓർവയലിലുള്ള സംഘം കെട്ടിടത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷയായിരുന്നു.ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ പദ്ധതി വിശദീകരിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച ബൾക്ക് മിൽക്ക് കൂളറിന്റെയും മിൽമയുടെ വേനൽക്കാല ഇൻസന്റീവ് വിതരണത്തിന്റെയും ഉദ്ഘാടനം മിൽമ എറണാകുളം യൂണിയൻ അംഗം ജോമോൻ ജോസഫ് നിർവഹിച്ചു.

പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം. മാത്യു,പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് പന്താക്കൽ,പാമ്പാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യാ രാജേഷ്, ശശികല, സാബു എം. ഏബ്രഹാം, പാമ്പാടി ഗ്രാമ പഞ്ചായത്ത് അംഗം പി.വി. അനീഷ്,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം.രാധാകൃഷ്ണൻ,പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം.പ്രദീപ്, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന ഓഫീസർ എം.വി.കണ്ണൻ, മിൽമ കോട്ടയം അസിസ്റ്റന്റ് മാനേജർ ബിന്ദു എസ്.നായർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഫാം ഇൻസ്ട്രക്ടർ എം. അഖിൽ ദേവ്, മിൽമ സൂപ്പർ വൈസർ അനന്ദു ആർ. കൃഷ്ണൻ , പാമ്പാടി ഈസ്റ്റ് ക്ഷീരോത്‌പാദക സഹകരണ സംഘം പ്രസിഡന്റ് എം.ആർ.സജികുമാർ , സെക്രട്ടറി ദിവ്യ പ്രതീപ് എന്നിവർ പങ്കെടുത്തു.

ക്ഷീരവികസന വകുപ്പിൽ നിന്നുള്ള 5.25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓർവയലിലുള്ള ഈസ്റ്റ് ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ സജ്ജീകരിച്ചത്. ക്ഷീരകർഷകർക്കായി കർഷക സമ്പർക്ക പരിപാടികൾ, പാൽ ഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി, സംഘം പൊതുയോഗങ്ങൾ എന്നിവ നടത്തുന്നതിനായി ഫെസിലിറ്റേഷൻ സെന്റർ ഉപയോഗിക്കാം. ക്ലാസുകൾ സെമിനാറുകൾ എന്നിവ നടത്തുന്നതിനാവശ്യമായ കസേരകൾ, ഓഡിയോ – വിഷ്വൽ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

1987ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ക്ഷീരസംഘത്തിൽ 506 ക്ഷീരസഹകാരികൾ ഉണ്ട് . 59 സജീവ ക്ഷീരകർഷകരിൽ നിന്നും 15 ക്ലസ്റ്റർ സംഘങ്ങളിൽ നിന്നും പ്രതിദിനം ശരാശരി 700ലിറ്റർ പാൽ സംഘത്തിൽ എത്തുന്നു. ഇതിനായി 3000 ലിറ്റർ സംഭരണ ശേഷിയുള്ള ബൾക്ക് മിൽക്ക് കൂളർ മിൽമയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുന്നുണ്ട്. മികച്ച ഒരു പാൽ പരിശോധനാ ലാബും സംഘത്തിനുണ്ട്.