2023-24 ലെ എംഎൽഎ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് ചേലക്കര നിയോജക മണ്ഡലത്തിൽ സ്ഥാപിക്കുന്ന എൽഇഡി ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ലെ കുളമ്പ് മിച്ചഭൂമി പരിസരം (മിനി മാസ്റ്റ്), പനംകുന്നത്ത് കാവ് പരിസരം (മിനിമാസ്റ്റ്’), വാർഡ് – 4 വാഴാലിക്കാവ് ക്ഷേത്ര പരിസരം (ഹൈമാസ്റ്റ് ലൈറ്റ്), ചേലക്കര ഗ്രാമ പഞ്ചായത്തിലെ അന്തിമഹാകാളൻകാവ് ക്ഷേത്ര പരിസരം (ഹൈമാസ്റ്റ് ലൈറ്റ്), തോന്നൂർക്കര നരിമട അമ്പല പരിസരം (മിനിമാസ്റ്റ് ലൈറ്റ്), പൂവ്വത്താണി സെൻ്റർ (മിനിമാസ്റ്റ് ലൈറ്റ്), മണ്ണാത്തിപ്പാറ സെൻ്റർ (മിനിമാസ്റ്റ് ലൈറ്റ്), കൊണ്ടാഴി പഞ്ചായത്തിലെ എഴുന്നള്ളത്ത് കടവ് ചെക്ക്ഡാം പരിസരം (മിനിമാസ്റ്റ് ലൈറ്റ്), മേലേമുറി പാറപ്പുറം (മിനിമാസ്റ്റ് ലൈറ്റ്) എന്നീ 9 സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് നിർവ്വഹണ ചുമതല. സാങ്കേതിക്കാനുമതി വേഗത്തിലാക്കി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് മന്ത്രി നിർദ്ദേശം നൽകി.