കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെന്‍സറി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനത്തിനായി സ്ഥലംവിട്ടു തന്ന ഷിബു ഡേവീസിനെ അഭിനന്ദിച്ചു.
മുന്‍ എംഎല്‍എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലന്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സി രാമഭായ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഹി ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എസ് അനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമിതാ മനോജ്, കാറളം പഞ്ചായത്ത് ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ എം കെ ശ്രീദേവി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.