– നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു


മുകുന്ദപുരം താലൂക്കിലെ തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യ പൂർത്തീകരണത്തിലേക്ക് വലിയ ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. 698 സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് അനുമതി നൽകാനായി. 478 സ്മാർട്ട് വില്ലേജ് ഓഫീസുകൾ പൂർത്തീകരിക്കാനായി. ചരിത്രപരമായ മുന്നേറ്റമാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ സാധ്യമായതെന്നും മന്ത്രി കൂട്ടിചേർത്തു.

വില്ലേജ് ഓഫീസിന് സമീപമുള്ള വിഎഫ്പിസികെ ഹാളിൽ നടന്ന ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ അനൂപ്, വൈസ് പ്രസിഡൻറ് ബീന സുരേന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി കിഷോർ, റവന്യൂ ഡിവിഷൻ ഓഫീസർ എം.കെ ഷാജി, മുകുന്ദപുരം തഹസിൽദാർ സി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.