തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാര്‍ഡില്‍ മുത്തോലിക്കല്‍ കുനിയുമ്മല്‍ പടി റോഡ് പ്രവര്‍ത്തി ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ക്വാളിറ്റി മോണിറ്റര്‍ രാജു, അസി. എന്‍ജിനീയര്‍ ബി ബിജു, ഓവര്‍സിയര്‍ റിഷാന ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.