കുടുംബശ്രീ വയനാട്, കേരള നോളജ് ഇക്കോണമി മിഷന്‍, ഡിഡിയുജികെവൈ പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ തൊഴില്‍ ദാതാക്കളുടെ യോഗം ചേര്‍ന്നു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം തൊഴില്‍ ദാതാക്കള്‍ക്ക് പരിചയപ്പെടുത്തുക, വരാനിരിക്കുന്ന തൊഴില്‍ മേളകളില്‍ ജില്ലയിലെ കമ്പനികളുടെ പ്രാധിനിധ്യം ഉറപ്പാക്കുക, തൊഴില്‍ അന്വേഷകരുടെ യോഗ്യത വിവരങ്ങള്‍ കമ്പനികള്‍ക്ക് ലഭ്യമാക്കുക, തൊഴിലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുക തുടങ്ങിയവയാണ് യോഗത്തിന്റെ ലക്ഷ്യങ്ങള്‍.
കല്‍പ്പറ്റ ഹോളിഡേയ്‌സ് ഹോട്ടലില്‍ നടന്ന യോഗം കല്‍പ്പറ്റ സിഡിഎസ് ചെയര്‍പേഴ്സണ്‍ എ.വി ദീപ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സലീന, വി.കെ റജീന, കേരള നോളജ് ഇക്കോണമി മിഷന്‍ റീജണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.അപ്സന, ജിതിന്‍ കെ.ടി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സി. സിഫാനത്ത് എന്നിവര്‍ സംസാരിച്ചു. ഡി ഡബ്യൂ എം എസ് വഴി തൊഴില്‍ ലഭിച്ച തൊഴില്‍ അന്വേഷകരെയും ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയവരെയും അനുമോദിച്ചു. ജില്ലയിലെ 15 തൊഴില്‍ ദാതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.