ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ മാർച്ച് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഏജൻസി ബിസിനസ് പാർട്ണർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: പ്ലസ് ടു/ബിരുദം, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: പ്ലസ് ടു /ഡിപ്ലോമ/ ബിരുദം, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: ബിരുദം എന്നിങ്ങനെയാണ് തസ്തികകൾ. പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പുവരുത്തണം. ഫോൺ: 0471 2992609