ആലപ്പുഴ: പ്രളയം ബാധിച്ച അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര ബ്ലോക്കുകളിലെ ക്ഷീരകര്‍ക്കായി ക്ഷീര വികസന വകുപ്പിന്റെ 2018-19 ‘കൊമേഴ്‌സ്യല്‍ ഡയറി മില്‍ക്ക് ആന്റ് മില്‍ക്ക് ഷെഡ്ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം’ പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഒരു പശു ഡയറി യൂണിറ്റ്, രണ്ടു പശു ഡയറി യൂണിറ്റ്, ശാസ്ത്രീയ കന്നുകാലിത്തൊഴുത്തുകളുടെ നിര്‍മ്മാണം, നവീകരണം, കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള ശാസ്ത്രീയ കാലിത്തൊഴുത്തുകളുടെ നിര്‍മ്മാണം, മിനറല്‍ മിക്‌സ്ച്ചര്‍ എന്നിങ്ങനെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 15നകം അതത് ബ്ലോക്കുകളിലെ ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ നല്‍കണം.