ചെറിയനാട് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ റോഡുകൾ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന രമേശൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പുഴ- പരുവക്കോട്ടുതറ റോഡ്, പാലപ്പാത്രപ്പടി- തറയിൽപ്പടി റോഡ്, പള്ളിപ്പടി- തേനാലിപ്പടി റോഡ്, കാവിൽപടി- സെന്റ് ജോസഫ് സ്കൂൾ ഡി.ബി.എച്ച്.എസ് റോഡ്, ഇടമുറി- തട്ടാരേത്ത് തോട്ടുമുഖം റോഡ്, കൊച്ചുകലുങ്ക്- വെൺകുളം റോഡ്, പൊയ്കയിൽ റോഡ്, പഴഞ്ചിറ- മുട്ടുംപാട്ടുകടവ് റോഡ്, പുത്താരിചേഴത്ത്- ചങ്ങേത്താഴത്ത് റോഡ്തുടങ്ങിയ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.
350 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള പള്ളിപ്പടി- തേനാലിപ്പടി റോഡിനു കലുങ്ക് സംരക്ഷണ ഭിത്തി നിർമിച്ചത് 61 ലക്ഷം രൂപ ചെലവിലാണ്. പാലപ്പാത്രപ്പടി- തറയിൽപ്പടി റോഡ് 10 ലക്ഷം രൂപയാണ് ചെലവ്.
കാവിൽപടി- സെന്റ് ജോസഫ് സ്കൂൾ ഡി.ബി.എച്ച്.എസ് റോഡിന് 180 മീറ്റർ നീളം.10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. 1000 മീറ്റർ നീളമുള്ള ഇടമുറി- തട്ടാരേത്ത് തോട്ടുമുഖം റോഡിന് 46 ലക്ഷം രൂപയാണ് ചെലവ്.
കാഞ്ഞിരപ്പുഴ- പരുവക്കോട്ടുതറ റോഡ് 13 ലക്ഷം രൂപ ചെലവ് 750 മീറ്റർ നീളം.
പൊയ്കയിൽ റോഡ് 150 മീറ്റർ നീളം 21.94 ലക്ഷം രൂപ ചിലവ്.
കൊച്ചുകലുങ്ക്- വെൺകുളം റോഡിന് 320 മീറ്റർ നീളം 31.96 ലക്ഷം രൂപയാണ് ചെലവ്. പുത്താരിചേഴത്ത്- ചങ്ങേത്താഴത്ത് റോഡിന് 150 മീറ്റർ നീളം ഏഴ് ലക്ഷം രൂപ ചെലവ്. പഴഞ്ചിറ- മുട്ടുംപാട്ടുകടവ് റോഡ് 11 ലക്ഷം 434 മീറ്റർ നീളം.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാലിനി രാജൻ , ജില്ല പഞ്ചായത്ത് അംഗം ഹേമലതാ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. വിവേക്, മനോജ് മോഹൻ, ഷൈനി ഷാനവാസ്, വത്സമ്മ സോമൻ, ബിജു രാഘവൻ, വി. കെ വാസുദേവൻ, രജനീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുരേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു