ബുധനൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അധ്യക്ഷത വഹിച്ചു.

മരുതള്ളാത്തറ – ഉത്തരപള്ളി റോഡ്, ചെറുതിട്ടപ്പടി – പൊണ്ണത്തറ റോഡ്, എണ്ണയ്ക്കാട് മുട്ടാറ്റിൻകര – പെരിങ്ങാട് റോഡ്, പള്ളിപ്പറമ്പിൽ റോഡ് – പെരിങ്ങിലിപ്പുറം, കുലായിക്കൽ കലുങ്ക് പുനർനിർമാണം തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.
മരുതള്ളാത്തറ – ഉത്തരപള്ളി റോഡ് 45.8ലക്ഷം രൂപ ചെലഴിച്ച് 255 മീറ്റർ നീളത്തിലും ചെറുതിട്ടപ്പടി – പൊണ്ണത്തറ റോഡ് 2.91 കോടി രൂപ ചെലവഴിച്ച് 1850 മീറ്റർ നീളത്തിലും എണ്ണയ്ക്കാട് മുട്ടാറ്റിൻകര – പെരിങ്ങാട് റോഡ് 40 ലക്ഷം രൂപ ചെലവഴിച്ച് 300 മീറ്റർ നീളത്തിലും പള്ളിപ്പറമ്പിൽ റോഡ് – പെരിങ്ങിലിപ്പുറം റോഡ് 20 ലക്ഷം രൂപ ചെലഴിച്ച് 125 മീറ്റർ നീളത്തിലും 41.3 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച കുലായിക്കൽ കലുങ്കുമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ജില്ല പഞ്ചായത്ത് അംഗം വത്സല മോഹൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആർ. മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.രാമകൃഷ്ണൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ടി. സുജാത, പഞ്ചായത്ത് അംഗങ്ങളായ വി.വി. ഉഷാകുമാരി, ജി. ഉണ്ണികൃഷ്ണൻ,ശോഭ മഹേശൻ, വി.ടി.ഹരിദാസ്,എസ്.സുരേഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.