കേരള സാമൂഹ്യ സുരക്ഷാ മിഷൻ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്‌നേഹപൂർവ്വം’ ഈ മാസം 31 വരെ അപേക്ഷിക്കാം.

അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിൽ പെട്ടവരും സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് ‘സ്‌നേഹപൂർവ്വം’. 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷകൾ പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി വേണം അപ്പ്‌ലോഡ് ചെയ്യാൻ. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കാൻ സാധിക്കില്ല.

ഓൺലൈൻ ആയി അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. കൂടുതൽ വിവരങ്ങൾ മിഷന്റെ വെബ്‌സൈറ്റായ http://kssm.ikm.in ലും ടോൾ ഫ്രീ നമ്പറായ   1800-120-1001 ലും ലഭ്യമാണ് – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.