നവകേരള കര്‍മ്മ പദ്ധതി- 2, ഹരിതകേരളം മിഷന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്കിലെ ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ നടന്ന ഹരിത സ്ഥാപന ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തില്‍ എ, എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ച 55 ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ശുചിത്വ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഹരിത സ്ഥാപനങ്ങളെ കണ്ടെത്തിയത്.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. നവകേരളം കര്‍മ്മ പദ്ധതി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വീരാസാഹിബ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കു വേണ്ടി കാവശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമേശ്കുമാര്‍ സംസാരിച്ചു.
മാലിന്യ മുക്തം നവകേരളം യൂസര്‍ഫീ കളക്ഷന്‍ 100 ശതമാനമാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് യോഗവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബി.ഡി.ഒ, സ്ഥാപന മേധാവികള്‍, എ.എസുമാര്‍, വി.ഇ.ഒമാര്‍, എച്ച്.ഐമാര്‍, നിര്‍വഹണ സാങ്കേതിക ഉദ്യോഗസ്ഥര്‍, ജി.ഇ.ഒ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് ബി.ഡി.ഒ തുടങ്ങിയവര്‍ പങ്കെടുത്തു.