കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.