ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകരായി ജില്ലയിലെത്തിയ ആദിത്യ സിങ് യാദവ് (മലപ്പുറം), പ്രശാന്ത് കുമാര്‍ സിന്‍ഹ (പൊന്നാനി) എന്നിവര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായിരുന്നു കൂടിക്കാഴ്ച.
സുതാര്യവും സുഗമവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായി കളക്ടര്‍ നിരീക്ഷകരെ അറിയിച്ചു. അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവയും പെരുമാറ്റചട്ടലംഘനവും കണ്ടെത്തുന്നതിനായി ഫ്‌ളെയിങ് സ്‌ക്വാഡ് (എഫ്.എസ്), സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം (എസ്.എസ്.ടി), വീഡിയോ സര്‍വെയലന്‍സ് ടീം (വി.എസ്.ടി), ആന്റി ഡിഫേസ്‌മെന്റ് ടീം തുടങ്ങിയവയുടെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധന ജില്ലയില്‍ നടന്നു വരുന്നതായി കളക്ടര്‍ നിരീക്ഷകരെ അറിയിച്ചു. തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.