മലപ്പുറം ജില്ലയിൽ എടപ്പറ്റ, കരുവാരകുണ്ട്, തുവ്വൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവന്നൂർ, അരീക്കോട്, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ, വില്ലേജുകളിലൂടെ കടന്നുപോകുന്ന നാലുവരി പാതയായ ഗ്രീൻഫീൽഡ് നാഷണൽ ഹൈവേ എൻഎച്ച്-966 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ഏപ്രിൽ രണ്ടിന്  രാവിലെ 11 മണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളില്‍ നടക്കും.