ലോക്സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിർമ്മൽ (NR-377) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം ഏപ്രിൽ 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തുമെന്ന് ഭാഗ്യക്കുറി ഡയറക്ടർ എസ്.എബ്രഹാം റെൻ അറിയിച്ചു.