എറണാകുളം പോസ്റ്റൽ വോട്ടിംഗ് സെൻ്റർ- കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ


ചാലക്കുടി പോസ്റ്റൽ വോട്ടിംഗ് സെൻ്റർ- ആലുവ സെൻ്റ് സേവിയേഴ്‌സ് കോളേജ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം.

എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടുള്ള, ഏപ്രിൽ ഒന്നിനു മുൻപായി നോഡൽ ഓഫീസർ മുഖേന 12 ഡി അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ ദിവസങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ അവസരം.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടിംഗ് സെൻ്റർ കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളും ചാലക്കുടി മണ്ഡലത്തിലെ പോസ്റ്റൽ വോട്ടിംഗ് സെൻ്റർ ആലുവ സെൻ്റ് സേവിയേഴ്‌സ് കോളേജുമാണ്. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു വരെയാണ് വോട്ടിംഗ് സമയം. വോട്ട് ചെയ്യാൻ എത്തുന്നവർ നിർബന്ധമായും തിരിച്ചറിയൽ രേഖ കൊണ്ടു വരേണ്ടതാണ്.

ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള വീടുകളിൽ വോട്ട് സംവിധാനം നടന്നു കൊണ്ടിരിക്കുകയാണ്.