ആന്ധ്രാപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നീലം സാഹ്നി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനുമായി കൂടിക്കാഴ്ച നടത്തി. ഇരുസംസ്ഥാനങ്ങളിലെയും തദ്ദേശസ്വയംഭരണസ്ഥാനപനങ്ങളിലെ തിരഞ്ഞെുടുപ്പ്, വോട്ടർപട്ടിക, വാർഡ് വിഭജനം, ഡീലിമിറ്റേഷൻ കമ്മീഷൻ തുടങ്ങിയവ സംബന്ധിച്ച് കമ്മീഷണർമാർ വിവരങ്ങൾ പങ്കുവെച്ചു.

തുടർന്ന് നീലം സാഹ്നി, തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച അവതരണവും കണ്ടു. ആന്ധ്രാപ്രദേശിലെ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച നീലം സാഹ്നി കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി അധിഷ്ഠിതമായ പല പദ്ധതികളും മാതൃകാപരവും അനുകരണീയവുമാണെന്ന് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ മുൻചീഫ് സെക്രട്ടറിയാണ് നീലം സാഹ്നി. 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ നീലം സാഹ്നി മുൻപ് കേന്ദ്രവിജിലൻസ് കമ്മീഷൻ സെക്രട്ടറിയായും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.