ഭാരതത്തിന്റെ ഭരണഘടനയുടെ നാളിതുവരെയുള്ള ഭേദഗതികൾ ഉൾപ്പെടുത്തി കേരള ഔദ്യോഗികഭാഷാ (നിയമനിർമ്മാണ) കമ്മീഷൻ പ്രസിദ്ധീകരിച്ച രണ്ടാം ദ്വിഭാഷാ പതിപ്പ് വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 1000 രൂപ മുഖവിലയുളള ഭരണഘടനയുടെ രണ്ടാം ദ്വിഭാഷാ പതിപ്പ് 20 ശതമാനം കിഴിവിൽ കമ്മീഷൻ ഓഫീസിൽ നിന്നും നേരിട്ടോ, സെക്രട്ടറി, കേരള ഔദ്യോഗികഭാഷാ (നിയമനിർമ്മാണ) കമ്മീഷൻ ‘മിലൻ’ T.C. 30/1633 KSV-120, പള്ളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം – 695 024 എന്ന മേൽവിലാസത്തിൽ 900 രൂപ (തപാൽ ചാർജ്ജ് ഉൾപ്പെടെ) മണി ഓർഡർ അയച്ച് തപാൽ മുഖേനയോ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. ഫോൺ: 0471-2743131, 2743657.