സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ‘ഓപ്ഷണൽ’ കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഓൺലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും https://kscsa.org സന്ദർശിക്കുക. ഫോൺ: 0471-2313065, 2311654, 8281098863, 8281098864.
