കോട്ടയം: വയനാട് ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും ചേർന്ന് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല കർഷകദിനാഘോഷ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോനും ഗ്രാമപഞ്ചായത്തംഗങ്ങളും ചേർന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവന് ചെക്ക് കൈമാറി.