മണ്ണൊലിപ്പും മലയിടിഞ്ഞതു മൂലം നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായം തുക കാര്യക്ഷമമായി വിതരണം ചെയണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ ജീവനവും പുനരുദ്ധാരണവും ലക്ഷ്യമാക്കുന്ന ഏകദിന കര്‍മ്മ പരിപാടി പുനര്‍ജ്ജനിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്താല്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ ധനസഹായങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതില്‍ ഉദ്യാഗസ്ഥര്‍ വീഴ്ച വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍ അധ്യക്ഷയായ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ഉഷ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ സ്റ്റെല്ല ജേക്കബ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.കാഞ്ചന സുദേവന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ.ഗീത ടീച്ചര്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിന്‍ വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.രാജന്‍, മലമ്പുഴ എം.എല്‍.എയുടെ പോഴ്സനല്‍ അസിസ്റ്റന്റ് എന്‍. അനില്‍കുമാര്‍ ഡോ.സുനില്‍ മുരുകന്‍ എന്നിവര്‍ സംസാരിച്ചു.
