ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യൻമാരെ താത്കാലികമായി നിയമിക്കുന്നു.യോഗ്യത: കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.എം.എൽ.റ്റി/ബി.എസ്.സി എം.എൽ.റ്റി കോഴ്‌സ് പൂർത്തീകരിച്ചിരിക്കണം.കേരളാ പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.കേരളത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം(മെഡിക്കൽ കോളേജിൽ നിന്നുള്ളവർക്ക് മുൻഗണന) പ്രായപരിധി: 20 നും 35 നും ഇടയിൽ.അപേക്ഷകർ യോഗ്യത,വയസ്സ്,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം നവംബർ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.
