ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷം സമാപിച്ചു
സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക സാമൂഹിക, സാമ്പത്തിക അസമത്വം തച്ച്തകര്‍ക്കണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക മേഖലയുടെ മുന്നേറ്റങ്ങളെ മുടക്കുന്ന ചിലവര്‍ സാംസ്‌കാരിക മേഖലയിലുണ്ട്. കേരളം മുന്നോട്ട് പോകുമ്പോള്‍ ബാക്കി നില്‍ക്കുന്ന സാംസ്‌കാരിക അസമത്വത്തെ തച്ചുതകര്‍ക്കേണ്ടതാണെന്ന് സ്പീക്കര്‍ പറഞ്ഞു. പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ മൂന്ന് ദിവസമായി തുടര്‍ന്ന ക്ഷേത്ര പ്രവേശന വിളംബരം 82ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേ?ഹം.
അസമത്വം മറികടക്കാന്‍ പ്രായോ?ഗിക വഴികള്‍ തേടുകയാണ് കേരളത്തിന്റെ ആവശ്യം. ഇതിന്റെ ഭാ?ഗമായാണ് ദളിത് വിഭാ?ഗത്തിലെ ഉന്നത വിദ്യാഭ്യാസം ആ?ഗ്രഹിക്കുന്നവര്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പ്രവേശന വിളംബരം യഥാര്‍ത്ഥത്തില്‍ വിലക്കുള്ളവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വേണ്ടി മാത്രം നടത്തിയതല്ല. യഥാര്‍ത്ഥത്തില്‍ ജാതി ഹിന്ദുവിനെ മാത്രമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന് മുന്‍പ് ഹിന്ദുവായി കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവെന്നത് സവര്‍ണ്ണ ഹിന്ദുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാലത്താണ് ക്ഷേത്ര പ്രവേശനം വരുന്നത്. അതാണ് അതിന്റെ പ്രസക്തിയെന്നും സ്പീക്കര്‍ പറഞ്ഞു.


ഭാരതീയ സംസ്‌കാരം സംഹാരത്തിന്റെതല്ല മറിച്ച് സംവാദത്തിന്റെതാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍?ഗ്?ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററിക്കാര്യ വകുപ്പ് മന്ത്രി എ കെ ബാലന്‍ പരിപാടിയില്‍ അധ്യക്ഷനായി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷപരിപാടിയുടെ ഭാഗമായി സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സര വിജയികള്‍കുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പരിപാടിയില്‍ നിര്‍വഹിച്ചു. കേരള ലളിത കലാ അക്കാദമിയുമായി സഹകരിച്ച് നടത്തിയ സമൂഹചിത്ര രചനയില്‍ പങ്കെടുത്ത കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച മൂന്ന് ചിത്രങ്ങള്‍ വരച്ചവര്‍ക്കുള്ള സമ്മാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നല്‍കി. നവനീത, അഭയ് കൃഷ്ണ, ശ്രേയ സുരേഷ് എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്.
ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംപി ബിന്ദു, എസ് കെ വസന്തന്‍, പത്മശ്രീ ശിവന്‍ നമ്പൂതിരി, സ്വാ?ഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അജയന്‍, പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹനന്‍, സംഘാടക സമിതി കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചുമതലയുമുള്ള പ്രിയ. കെ. ഉണ്ണി കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.