സ്ത്രീ സ്വാതന്ത്ര്യം ഭരണഘടയുടെ ഭാഗമാണെന്ന് പട്ടികജാതി-വര്‍ഗ പിന്നാക്ക നിയമസംസ്‌കാരിക പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ കെ ബാലന്‍. 82 മത് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ സ്ഥാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനതയുടെ സാമൂഹിക ജീവിതത്തില്‍ നിര്‍ണ്ണായക പങ്കാണ് 1936ലെ ക്ഷേത്രപ്രവേശന വിളംബരം എന്നും വിളംബരത്തോടെ ഹിന്ദുമത വിശ്വാസികളായ മുഴുവന്‍ ജനവിഭാഗത്തിനും ക്ഷേത്രത്തില്‍ കയറാനും ആരാധന നടത്താനും അവസരം ലഭിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരോഹിത്യവും ജന്മിത്വവും കൂടി ചിട്ടപ്പെടുത്തിയ ആചാര നിയമ വ്യവസ്ഥയിലൂടെ സഞ്ചരിച്ച ഒരു കാലഘട്ടം നമുക്ക് ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ പരിഷ്‌കരണത്തിന് ഇടയാക്കിയ മിശ്രഭോജനം , അച്ചിപ്പുടവ, വിദ്യാഭ്യാസ സമരങ്ങള്‍ കല്ലുമാല സമരം എന്നിവയെക്കുറിച്ച് മന്ത്രി യോഗത്തില്‍ പരാമര്‍ശിച്ചു. പരിപാടിയില്‍കേരള സമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അഞ്ച് ലക്ഷം രൂപ മന്ത്രി എ.കെ ബാലന് കൈമാറി.
