കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഓപ്പറേഷന്‍ ഒളിംപിയ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ റസ്ലിംഗ് പരിശീലകരെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന തിരഞ്ഞെടുക്കും.  പരിശീലനത്തിന് എന്‍.ഐ.എസ് ഡിപ്ലോമ.  അറുപത് വയസ് കവിയരുത്.  താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസം, മുന്‍പരിചയം, കായികമികവ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും അവയുടെ പകര്‍പ്പുമുള്‍പ്പെടെ 15ന് രാവിലെ 10ന് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.sportscouncil.kerala.gov.in, ഫോണ്‍: 0471-2330167, 0471-2331546.