ജനുവരി 26ന് ജില്ലയില്‍ വിപുലമായി റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ആലോചനാ യോഗം ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ഹരിതചട്ടം പാലിച്ചു കൊണ്ട് സമുചിതമായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. ആശ്രാമം മൈതാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സായുധസേനാ വിഭാഗങ്ങളും എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരേഡ് നടത്തും. പൊതുജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ കാണുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. വിവിധ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. എ.ഡി.എം ജി.നിര്‍മ്മല്‍ കുമാര്‍, സബ്കളക്ടര്‍ നിശാന്ത് സിന്‍ഹാര, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.