പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) പ്രോഗ്രാമർ, സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് (ഐടി/സിഎസ്)/എംസിഎ/എംഎസ്‌സി (ഐടി/സിഎസ്) ബി.ടെക് (ഐടി/സിഎസ്)
ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡിബിഎംഎസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം, പിഎച്ച്പി, PostgreSQL, MySQL, Laravel, Codelgniter എന്നിവ അഭിലഷണീയം. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത നേടിയ ശേഷം 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷകൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 31 വൈകിട്ട് 5 മണിക്കു മുൻപായി secy.cge@kerala.gov.in/supdtd.cge@kerala.gov.in ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in/.