പ്രൊഫ. കെ. വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 9-ാമത് എൻ. എൻ. സത്യവ്രതൻ അവാർഡ് സമർപ്പണം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 ന് കാക്കനാട് കേരള മീഡിയ അക്കാദമിയിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് നിർവഹിക്കും.
ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു അധ്യക്ഷത വഹിക്കും. വിദ്യാധനം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ. വി തോമസ്, എം. പി. സുരേന്ദ്രൻ, അഡ്വ. എൻ. എൻ. സുഗുണപാലൻ, അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ എന്നിവർ പങ്കെടുക്കും.
കേരള മീഡിയ അക്കാദമി ഇൻസ്റ്റിററ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിഭാഗത്തിൽ സഫ്വാൻ ഫാരിസ് കെ., ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ അഭിറാം ബി., ടെലിവിഷൻ ജേണലിസത്തിൽ പ്രിയങ്ക ഗോപാലൻ എന്നീ വിദ്യാർത്ഥികളാണ് സ്വർണ്ണ പതക്കത്തിന് അർഹരായിട്ടുള്ളവർ.
പ്രശസ്ത പത്രപവർത്തകനും അക്കാദമി കോഴ്‌സ് ഡയറക്ടറുമായിരുന്ന എൻ. എൻ. സത്യവ്രതന്റെ സ്മരണക്കായാണ് പ്രൊഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.