ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രചാരണ സാമഗ്രികൾ കോംപാക്ട് ഡിസ്കുകൾ, കത്തുകൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പുസ്തകങ്ങൾ, മറ്റ് സാമഗ്രികൾ തുടങ്ങിയവ വിവിധ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിലും വകുപ്പ് നിർദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും കൊറിയർ വഴി എത്തിക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള കൊറിയർ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം– 1 വിലാസത്തിൽ മാർച്ച് ഒന്നിനകം ലഭ്യമാക്കണം. വിശദ വിവരങ്ങൾക്ക്: www.prd.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2517036, 0471-251803.
![](https://prdlive.kerala.gov.in/wp-content/uploads/2024/03/7-things-on-how-the-tender-process-works-in-India-65x65.jpg)