ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവനർത്തകർക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 12 മുതൽ 18 വരെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, സത്രീയ, ഒഡീസി എന്നീ ഇനങ്ങളിലായി ഇരുപത്തഞ്ച് നർത്തകരാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി 12 ബുധനാഴ്ച വൈകുന്നേരം 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കൂത്തമ്പലത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ചെയർമാനുമായ സജി ചെറിയാൻ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.