സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്‌മെന്റ്‌ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള (2025) പ്രവേശന തീയതി ദീർഘിപ്പിച്ചു. പിഴയില്ലാതെ ഫെബ്രുവരി 20 വരെയും 100 രൂപ പിഴയോടുകൂടി ഫെബ്രുവരി 25 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദ്ദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.