പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ വീടുകളിലേക്ക് ബയോ ബിന്നുകള്‍ വിതരണം ചെയ്തു. ‘മാലിന്യ മുക്ത നവ കേരളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിലാണ് ബയോ ബിന്നുകള്‍ വിതരണം ചെയ്തത്. 9,72,000 രൂപ ചെലവഴിച്ച് അഞ്ഞൂറോളം ബയോ ബിന്നുകളാണ് വിവിധ വീടുകളിലേക്ക് കൈമാറിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അയിഷാബി ആറാട്ടുതൊടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ, അംഗങ്ങളായ എം.കെ ബക്കര്‍, റംലത്ത്, ഹംസ, അശ്വതി, വിജയലക്ഷ്മി, അനിത, ദിവ്യ, ഷമീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://prdlive.kerala.gov.in/wp-content/uploads/2025/02/-1-അലനല്ലൂര്‍_-scaled-e1739186387629-65x65.jpeg)