സപ്ലൈകോ മുഖേന വയനാട് ജില്ലയില്‍ ഇതുവരെ 7923.24 ടണ്‍ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. കല്‍പ്പറ്റ, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2990 കര്‍ഷകരില്‍ നിന്നാണ് 7923.24 ടണ്‍ നെല്ല് സംഭരിച്ചത്. ജില്ലയിലെ നെല്ല് സംവരണം തുടരുകയാണെന്നും സംഭരിച്ച നെല്ലിന് സപ്ലൈകോക്ക് അനുവദിച്ച തുക കര്‍ഷകര്‍ക്ക് വേഗത്തില്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.