വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. ഹൈസ്‌ക്കൂളില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നഗരസഭാധ്യക്ഷന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഇക്കോ ക്ലബ്ബ്, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, സുല്‍ത്താന്‍ ബത്തേരി കൃഷിഭവന്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്തത്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍
പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജന്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, പ്രധാനധ്യാപിക ജിജി ജേക്കബ്, സീനിയര്‍ അസിസ്റ്റന്റ് വി.എന്‍ ഷാജി, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ഡോ. സന്ധ്യ, ഇക്കോ ക്ലബ് അധ്യാപകരായ പി. ലീന, പി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
