വയനാട് ജില്ലയിലെ എടത്തന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി മൂന്ന് കോടി ചെലവില്‍ നിര്‍മ്മിച്ച പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ക്ലാസ് മുറികള്‍, ലബോറട്ടറി, സ്റ്റാഫ് റൂം, ശുചി മുറികള്‍ എന്നിവ ആധുനിക സംവിധാനങ്ങളോടെയാണ് പൂര്‍ത്തീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി അധ്യയനം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന യോഗത്തില്‍ പറഞ്ഞു. എടത്തന സ്‌കൂളില്‍ നടന്ന പരിപാടിയില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്‌സി ഷാജു, ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ ചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ഇ.വി. രവിശങ്കര്‍, പി.ടി.എ പ്രസിഡന്റ കെ.വി രാജേഷ് എന്നിവര്‍ സംസാരിച്ചു.
