സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായ്പാ അദാലത്തിൽ 25,83,770 രൂപയുടെ ഇളവ് അനുവദിച്ചു. വയനാട് മാനന്തവാടി ഉപജില്ലാ ഓഫീസിൽ നടന്ന അദാലത്ത് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി, മീനങ്ങാടി, നാദാപുരം ഓഫീസുകളിലെ 21 കേസുകളിലായാണ് 25,83,770 രൂപ ഇളവ് അനുവദിച്ചത്. സംസ്ഥാനത്തെ 38 ഓഫീസുകളിലായി നടന്ന എൽ.ഡി.ആർ.എഫ് അദാലത്തുകളിൽ നിന്നായി നാല് കോടിയിലധികം തുക വായ്പ കിഴിവ് അനുവദിച്ചു. മാനന്തവാടിയിൽ നടന്ന അദാലത്തിൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ്, ഡയറക്ടർമാരായ അഡ്വ. പി.പി. ഉദയകുമാർ,ടി.ഡി ബൈജു, ധനകാര്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ജി. ശ്രീനി, കമ്പനി സെക്രട്ടറി എസ്. സുജിത്ത്, അസിസ്റ്റൻ്റ് മാനേജർമാരായ ക്ലീറ്റസ് ഡി സിൽവ, ബിന്ദു വർഗീസ്, ആർ. ഗിരിജ എന്നിവർ പങ്കെടുത്തു.
