മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ വാർഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാർഡ് എട്ട് (എടക്കുളം ഈസ്റ്റ്) എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോളിങ് സ്‌റ്റേഷനുകളായ പുള്ളിയിൽ ദേവദാർ സ്‌കൂൾ, അമ്പലപ്പടി ഫസലെ ഉമർ പബ്ലിക് സ്‌കൂൾ, എടക്കുളം ജിഎൽപി സ്‌കൂൾ എന്നിവയ്ക്ക് ഫെബ്രുവരി 23നും 24നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെബ്രുവരി 24ന് അവധിയാണ്. പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.
