മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ വാർഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാർഡ് എട്ട് (എടക്കുളം ഈസ്റ്റ്) എന്നിവിടങ്ങളിൽ ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 25ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഈ വാർഡ് പരിധിയിൽ ഫെബ്രുവരി 23 മുതൽ 25 വരെ മദ്യ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
