സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) പ്രവേശനത്തിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10 മുതൽ ഒന്ന് വരെ കോഴിക്കോട് തളി ഇ.എം.എസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലും 25ന് രാവിലെ 10 മുതൽ ഒന്ന് വരെ കണ്ണൂർ കാൾടെക്സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിലും അഭിമുഖം നടക്കും. 50 ശതമാനം മാർക്കിൽ  കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9447002106. വെബ്സൈറ്റ്: www.kicma.ac.in.