സംസ്ഥാന റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി ദുരന്തനിവാരണമേഖലയിലെ പഠന തൊഴിൽ സാധ്യതകളെപ്പറ്റി സൗജന്യ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള കോളേജുകളിൽ ഫെബ്രുവരി 28ന് മുമ്പായി ildm.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടൈം സ്ലോട്ട് എടുക്കണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സൗജന്യ പരിശീലനം. വിശദവിവരങ്ങൾക്ക്: www.ildm.kerala.gov.in ഫോൺ: 8547610005.