ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടൻ്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വർഷ കാലയളവിലേക്ക് ആലപ്പുഴ ജില്ലയിലേക്കാണ് പാനൽ രൂപീകരിക്കുന്നത്. വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യൽ മീഡിയ പ്രചാരണത്തിന് വീഡിയോകളും ഷോട്സും എഡിറ്റ് ചെയ്ത് തയ്യാറാക്കുക, പ്രിസം അംഗങ്ങൾ തയ്യാറാക്കുന്ന വികസന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റു കണ്ടൻ്റുകൾ എന്നിവയുടെ ആർക്കൈവിംഗ് തുടങ്ങിയവയാണ് ചുമതലകൾ.
യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com എന്ന ഇ മെയിലിൽ മാർച്ച് 10 നകം ലഭിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.