കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ ഏപ്രിൽ 2 -ാം തീയതി ആരംഭിക്കുന്ന എ1 ലെവൽ ജർമൻ ഭാഷ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. 40 പേർ അടങ്ങുന്ന പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ. കോഴ്സ് ദൈർഘ്യം 60 മണിക്കൂർ (മൂന്ന് മാസം). താൽപര്യമുള്ളവർക്ക് ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്കൂൾ, സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി എം ജി ജംഗ്ഷൻ, തിരുവനന്തപുരത്ത് നേരിട്ടെത്തി രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യുകയോ ആകാം. കൂടുതൽ വിവരങ്ങൾക്ക് 8547005050, 8921628553, 9496153141. വെബ്സൈറ്റ്: www.modelfinishingschool.org.